 
കൊല്ലം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കളക്ടറേറ്റിന് മുമ്പിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സി.ഐ.ടി.യു ജില്ലാ ട്രഷറർ എ.എം.ഇക്ബാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ആർ.ശശിധരൻ അദ്ധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ്.പ്രദീപ്കുമാർ, വൈസ് പ്രസിഡന്റുമാരായ കെ. സി. കൃഷ്ണൻകുട്ടി, സി.കുമാരി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.എൻ.ത്യാഗരാജൻ സ്വാഗതവും കൊച്ചുണ്ണി നന്ദിയും പറഞ്ഞു.