പാരിപ്പള്ളി: വിപണിയിൽ ഒരു ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുമായി നാലുപേരെ പാരിപ്പള്ളി പൊലീസ് പിടികൂടി.കോട്ടക്കേറം ഓംശ്രീഹരിയിൽ വിഷ്ണു എന്ന അഭിലാഷ് (22),പുത്തൻകുളം രാഹുൽവിഹാറിൽ മുന്ന എന്ന രോഹിൻ(22),പാമ്പുറം എസ്.എസ് ഭവനിൽ സുമേഷ്(24),പൂതക്കുളം പ്രസന്നഭവനിൽ അനീഷ്(27) എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 31 ഗ്രാം എം.ഡി.എം.എ അഭിലാഷിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. പാരിപ്പള്ളി എസ്.എച്ച്.ഒ അൽജബാർ,എസ്.ഐ സുരേഷ്,ഗ്രേഡ് എസ്.ഐ മാരായ സാബുലാൽ, അജിത്ത്,രാമചന്ദ്രൻ,ബിജു,മനോജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പരവൂർ കോടതി റിമാൻഡ് ചെയ്തു.