 
കൊല്ലം : കേരള ബാങ്ക് റിക്കവറി മാനേജ്മെന്റ് പോളിസിയുടെ ഭാഗമായി കൊല്ലം സി.പി.സിയുടെ ആഭിമുഖ്യത്തിൽ 'മിഷൻ 100 ഡെയ്സ് '
ക്യാമ്പയിന്റെ ഭാഗമായി ശിൽപ്പശാല സംഘടിപ്പിച്ചു. സി.എസ്.ഐ കൺവെൻഷൻ സെന്ററിൽ നടന്ന ശിൽപ്പശാല ബാങ്ക് ഡയറക്ടർ ബി.പി.പിള്ള ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ അഡ്വ. ജി.ലാലു അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് സി.ജി.എം റോയി എബ്രഹാം വിഷയം അവതരിപ്പിച്ചു. തിരുവനന്തപുരം റീജിയണൽ മാനേജർ ഗിരീഷ്‌കുമാർ, ഡെപ്യുട്ടി ജനറൽ മാനേജർമാരായ പി.കെ. ജിനീഷ്, ചന്ദ്രശേഖരൻനായർ, സൂപ്രണ്ടുമാരായ കെ.വി.സ്മിത, എം. വേണുഗോപാൽ എന്നിവർ സംസാരിച്ചു.