 
കൊല്ലം :സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന മികച്ച സ്ഥാപന മേധാവികൾക്കുള്ള അവാർഡ് ചാത്തന്നൂർ ആർ.ശങ്കർ കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. മനുകമൽജിത്ത് കൃഷി മന്ത്രി പി.പ്രസാദിൽ നിന്ന് ഏറ്റുവാങ്ങി. ചിങ്ങം ഒന്നിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന കർഷക അവാർഡ് സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രിമാർ, എം.എൽ.എ മാർ, നടൻ ജയറാം, മറ്റ് അവാർഡ് ജേതാക്കൾ, കർഷകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സംസ്ഥാന കർഷക അവാർഡ് കരസ്ഥമാക്കിയ കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ചാത്തന്നൂർ ആർ.ശങ്കർ കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസ്.