network

കൊല്ലം: സംസ്ഥാനത്തെ കേബിൾ, ഇന്റർനെ​റ്റ് മേഖലയിലെ സംരംഭകർ രൂപം നൽകിയ ഇന്റർനെ​റ്റ് ഫ്രാഞ്ചൈസി അസോസിയേഷന്റെ (ഐ.എഫ്.എ) സംസ്ഥാന തല രൂപീകരണ യോഗം ഇന്ന് രാവിലെ 11ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഐ.എഫ്.എ സംഘാടക സമിതി പ്രസിഡന്റ് ആർ.സഞ്ജയൻ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, കോർപ്പറേഷൻ കൗൺസിലർ ടി.ജി.ഗിരീഷ്, ബി.എസ്.എൻ.എൽ ജനറൽ മാനേജർ എം.എസ്.ഹരി, റെയിൽ ടെൽ കോർപ്പറേഷൻ ജോ. ജനറൽ മാനേജർ അനൂപ് ജോസ് തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് 2ന് നെ​റ്റ് ലിങ്ക് ടെക്‌നിക്കൽ ടീമിന്റെ ടെക്‌നിക്കൽ സെമിനാറുമുണ്ടാകും.