 
കൊല്ലം: പൊതുജനാരോഗ്യ രംഗത്ത് വികസിത രാജ്യങ്ങൾക്കൊപ്പം നേട്ടങ്ങൾ കൈവരിക്കാനായെന്നും ആരോഗ്യമേഖലയിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും മന്ത്റി കെ.എൻ. ബാലഗോപാൽ. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ബ്ലോക്ക് തല ആരോഗ്യ മേളയുടെ ഉദ്‌ഘാടനം വെട്ടിക്കവല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.ബി ഗണേഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, ജില്ലാ പഞ്ചായത്ത് അംഗം ബ്രിജേഷ് എബ്രഹാം, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ, വൈസ് പ്രസിഡന്റ് ബെച്ചി.ബി.മലയിൽ. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബെൻസി, എസ്.രഞ്ജിത്ത്കുമാർ, എ.അജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു.ജി.നാഥ്, വി.രാധാകൃഷ്ണൻ, താര സജികുമാർ, അമ്പിളി ശിവൻ, ഡെ. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.മണികണ്ഠൻ, കുളക്കട സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.കെ.ശോഭ, ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് സൂപ്പർവൈസർ എൻ.മുരളീധരൻ പിള്ള, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.