aituc

കൊല്ലം: എ.ഐ.ടി.യു.സി മത്സ്യത്തൊഴിലാളി ഫെഡറേഷൻ ചീനവല തൊഴിലാളി യൂണിയൻ ജില്ലാ കോ ഓർഡിനേഷൻ കൺവെൻഷൻ ചവറ തെക്കുംഭാഗത്ത് ചേർന്നു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ചീനവല അറ്റകുറ്റപ്പണിക്ക് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നൂറോളം തൊഴിലാളികൾ പങ്കെടുത്തു. സി.പി.ഐ ജില്ലാ കമ്മറ്റിഅംഗം ഷാജി.എസ്.പള്ളിപ്പാടൻ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിജിപീറ്റർ, ജില്ലാ സെക്രട്ടറി രാജീവൻ, മണ്ഡലം പ്രസിഡന്റ് യേശുദാസൻ, സെക്രട്ടറി പീറ്റർ തടത്തിൽ, ടി.എ.തങ്ങൾ, പി.സാബു, ഗുരുപ്രസാദ് എന്നിവർ സംസാരിച്ചു.