
മൈനാഗപ്പള്ളി: കുന്നത്തൂർ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുന്നത്തൂർ തുരുത്തിക്കര തൊടുവയൽ വീട്ടിൽ രഞ്ജിതയാണ് (20) മരിച്ചത്.
വെള്ളിയാഴ്‌ച രാവിലെ 11ഓടെയായിരുന്നു സംഭവം. പാലത്തിന് സമീപത്തെ സ്‌റ്റോപ്പിൽ ബസിറങ്ങിയശേഷം നടന്നുവന്ന രജിത ആറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബാഗ് പാലത്തിൽ ഉപേക്ഷിച്ചിരുന്നു. ബാഗിൽ നിന്ന് ലഭിച്ച ഫോട്ടോയും രേഖകളുമാണ് തിരിച്ചറിയാൻ സഹായിച്ചത്. ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്സും കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീമും നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെ 8.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
കല്ലടയാറ്റിൽ ശക്തമായ അടിയൊഴുക്കുള്ളതിനാൽ മൂന്ന് കിലോമീറ്ററോളം അകലെ ചെറുപൊയ്കയ്ക്കും ഉപ്പൂടിനും ഇടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.