 
പുനലൂർ: പുനലൂർ നഗരസഭ, കരവാളൂർ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകൾ,കൃഷി വകുപ്പ്, പുനലൂർ, ഇടമൺ, ഉറുകുന്ന്, ആര്യങ്കാവ് സർവീസ് സഹകരണ ബാങ്ക് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണവും മികച്ച കർഷകനെ ആദരിക്കലും നടന്നു. പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ കലയനാട് നടന്ന പരിപാടികൾ പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം അദ്ധ്യക്ഷയായി. ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, വസന്തരഞ്ചൻ, കെ.പുഷ്പലത,കൗൺസിലർ ജി.ജയപ്രകാശ്, പുനലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ആർ.കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു. തെന്മലയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ, പഞ്ചായത്ത് അംഗങ്ങളായ സോജ സനൽ, എ.ടി.ഷാജൻ, അനിഷ്, വിജയശ്രീ ബാബു,നസിയത്ത് ഷാനവാസ്, ഉറുകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്.മണി,ഇടമൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ആര്യങ്കാവ് പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമണി അദ്ധ്യക്ഷയായി. ആര്യങ്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.പി.ബി.അനിൽമോൻ, പഞ്ചായത്ത് അംഗങ്ങളായ ജസീന്ത റോയി, ജയരാജ്, ബിനിത ബിനു,വിഷ്ണു, മിനിമോൾ പാൽരാജ്, മാമ്പഴത്തറ സലീം, എൻ.രാജേന്ദ്രൻ നായർ, വി.എസ്.സോമരാജൻ, പി.രാജു, സി.രാധാകൃഷ്ണ പിള്ള,എ.ജോസഫ്,കൃഷി ഓഫീസർ അമ്പിളി തുടങ്ങിയവർ സംസാരിച്ചു.