പേരയം: പേരയം ഗ്രാമ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ലോൺ - ലൈസൻസ് മേള നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അദ്ധ്യക്ഷയായി. യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക് മാനേജർമാർ മേളയ്ക്ക് നേതൃത്വം നൽകി. പദ്ധതിയുടെ ഭാഗമായി പേരയം പഞ്ചായത്തിൽ പുതുതായി 32 സംരംഭങ്ങൾ ആരംഭിച്ചു. പദ്ധതികൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർ പഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അരുൺ അലക്സ്, ശ്യാം, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ രജിത സജീവ്, വൈ.ചെറുപുഷ്പം, ബി.സുരേഷ്, പഞ്ചായത്തംഗങ്ങളായ ബി.സ്റ്റാഫോർഡ്, വിനോദ് പാപ്പച്ചൻ, പി.എസ്.കണ്ണനുണ്ണി, ടെസിമോൾ എന്നിവർ നേതൃത്വം നൽകി.