photo
സത്മയ ആയുർവേദ ആശുപത്രിയും യൗവന ആർട്സ് ക്ലബ്ബും സംയുക്തമായി നടത്തിയ സൗജന്യ ആയുർവേദ മെഗാ ക്യാമ്പ് ചവറ ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോസ് വിമൽരാജ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സത്മയ ആയുർ ആൻഡ് വെൽനസ് സെന്ററും വവ്വാക്കാവ് യൗവ്വന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോസ് വിമൽരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൗവന പ്രസിഡന്റ്‌ മുകേഷ് മോട്ടപുറം അദ്ധ്യക്ഷനായി. സൗത്ത് ഇന്ത്യൻ അനിൽകുമാർ, ഓച്ചിറ വിനോദ്, മഹേഷ്‌, അനിൽകുമാർ, ചേട്ടൻ പാനക്കാൾ, ഡോ.റീതു വിമൽ രാജ്, ഡോ.ലക്ഷ്മി നാരായണൻ, ഡോ.കൃഷ്ണ കമൽ എന്നിവർ പ്രസംഗിച്ചു.