 
കൊല്ലം: സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ ചുമതലയിൽ നിന്ന് പ്രഥമാദ്ധ്യാപകരെ ഒഴിവാക്കുക, നിരക്ക് കാലാനുസൃതമായി പരിഷ്കരിക്കുക, പാഠപുസ്തകങ്ങളുടെ ബാദ്ധ്യത പ്രഥമാദ്ധ്യാപകരുടെ മേൽ ചുമത്തിയ നടപടി ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രൈവറ്റ് സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ ധർണ നടത്തി.
കെ.പി.എസ്.എച്ച്.എ സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിപിൻ ഭാസ്റ്റർ അദ്ധ്യക്ഷനായി. ട്രഷറർ ജോൺ വർഗീസ്, വൈസ് പ്രസിഡന്റ് റജിമോൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൻവർ മുഹമ്മദ്, ഷാജി ലൂക്ക്, സാജൻ, ജില്ലാ സെക്രട്ടറി ജയദേവൻ നമ്പൂതിരി, ഗിരീഷ്, ജേക്കബ് അറയ്ക്കൽ, റോയ്, അജിത്ത് ജോയ്, വനിത പ്രതിനിധികളായ അനിത, ലെന, ജൂഡിത്, ലത എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് റോയ്സ്റ്റൺ ആൽബി സ്വാഗതവും കെ.പി.എസ്.എച്ച്.എ പുനലൂർ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സുജാദേവി നന്ദിയും പറഞ്ഞു.