school
ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് ക്യാമ്പിൽ കവി കുരീപ്പുഴ ശ്രീകുമാർ കുട്ടികളുമായി സംവദിക്കുന്നു.

ഇരുമ്പനങ്ങാട് : ഗ്രാമീണ കവിതകളും നാട്ടറിവുകളും കുട്ടികളിലേക്ക് പകർന്ന് നൽകണമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.
ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് സപ്ത ദിന സഹവാസ ക്യാമ്പിൽ സംവദിക്കുകയായിരുന്നു കുരീപ്പുഴ. എഴുതിയതാരാണെന്ന് പോലും അറിയാത്ത നിരവധി ഗ്രാമീണ കവിതകളുണ്ട്. പലതും വായ്ത്താരിയായി പ്രചരിച്ചവയാണെന്നും കുരീപ്പുഴ പറഞ്ഞു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മിത്ര മോഹൻ, സ്കൂൾ സീനിയർ അസിസ്റ്റന്റ് മാത്യു കെ. അലക്സ്, വിദ്യാർത്ഥി പ്രതിനിധികളായ ലാവണ്യ എസ്.നായർ , ഹരിൺ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.