suja
ചിത്രം : മഹിളാ അസോസിയേഷൻ നെടുവത്തൂർ ഏരിയാ സമ്മേളനത്തിന്റെ സമാപനസമ്മേളനം സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : നെടുമൺ കാവ് സുരഭി ഓഡിറ്റോറിയത്തിൽ നടന്നു വന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുവത്തൂർ ഏരിയാ സമ്മേളനം സമാപിച്ചു.
സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ ചെറുത്ത് തോൽപ്പിക്കേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ കടമയാണെന്ന് അവർ പറഞ്ഞു. ജെൻഡർ ന്യൂട്രാലിറ്റിയെ കുറിച്ച് മുസ്ലീം ലീഗ് നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ അപഹാസ്യമാണെന്നും അവർ പറഞ്ഞു. ഏരിയാ പ്രസിഡന്റ് ടി.സി. പുഷ്പകുമാരി അദ്ധ്യക്ഷയായി. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ലീലാമ്മ, ഏരിയാ സെക്രട്ടറി വി.സുമലാൽ, സി.പി.എം ഏരിയാ സെക്രട്ടറി ജെ. രാമാനുജൻ, എം.എസ്.ശ്രീകുമാർ, ജലജ ബാലകൃഷ്ണൻ, ഷൈല സലിം ലാൽ, ഷൈലജ അനിൽ, പ്രശോഭ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.സമാപനത്തിന്റെ ഭാഗമായി നടന്ന വനിതകളുടെ ചുവപ്പുസേന പരേഡിലും ഘോഷയാത്രയിലും നിരവധി പേർ പങ്കെടുത്തു.