 
കൊട്ടിയം: ശ്രീനാരായണ സാംസ്കാരിക സമിതി മയ്യനാട് ഗ്രാമസമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം മയ്യനാട് 444-ാം നമ്പർ ശാഖ ഹാളിൽ സിവിൽ സർവീസ് ബോധവത്കരണ ക്ലാസ് നടത്തി. ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ എക്സി. അംഗം കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമസമിതി പ്രസിഡന്റ് കെ.സന്തോഷ് കുമാർ, സെക്രട്ടറി ആർ.രംഗലാൽ, അംഗങ്ങളായ ലാജി, സുനിൽ, റോജി, ശ്രീഘോഷ് എന്നിവർ നേതൃത്വം നൽകി. അതുൽ രമേശ് ക്ളാസ് നയിച്ചു. കുട്ടികൾക്കൊപ്പം ശാഖാ ഭാരവാഹികളും രക്ഷിതാക്കളും പങ്കെടുത്തു.