കൊല്ലം: അഷ്ടമുടി വടക്കേക്കരയിൽ അയൽവീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറുപേർക്ക് പരിക്കേറ്റു. വടക്കേക്കര വലിയവിള ഭാഗത്ത് ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. വലിയവിള ആന്റണി (49) മക്കളായ അബി(24),ബന്ധു യോശുദാസന് (47) എന്നിവർക്കും മറുവീട്ടിലെ സുധീർ (42), ഹസീർ (32) ബന്ധു അഷ്കർ (21) എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ മതിലിലെ സ്വകാര്യആശുപത്രിയിലും ജില്ലാആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ പെരുന്നാൾ ദിവസം ഇവരുടെ കുട്ടികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് സംഘർഷം ഉണ്ടാവുകയും പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെ സംഘർഷമുണ്ടാവുകയായിരുന്നു. ഇരുവിഭാഗത്തിലെയും 16 പേർക്കെതിരെ കേസെടുത്തതായി അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു.