kattil
പൊൻമന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിൽ

ചവറ: പൊൻമന കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാനയജ്ഞം 24 മുതൽ 30 വരെ നടക്കും. ക്ഷേത്രം തന്ത്രി തുറവൂർ ഉണ്ണികൃഷണൻ തന്ത്രിയും യജ്ഞാചാര്യൻ മണപ്പുറം ഉദയകുമാറും മുഖ്യകാർമ്മികത്വം വഹിക്കും. സപ്താഹ ജ്ഞാനയജ്ഞത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര നാളെ വൈകിട്ട് 4 ന് പൊൻമന കളങ്ങര മഹാദേവ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കടുവിനാൽ കറുകയിൽ ക്ഷേത്രം, ഞാറു വേലി മുക്ക്, കൊട്ടാരത്തിൽ കടവ് വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. വിഗ്രഹ ഘോഷയാത എത്തിച്ചേർന്ന ശേഷം ദീപാരാധന. തുടർന്ന് 6.30 ന് യജ്ഞശാലയിൽ ഭദ്രദീപ പ്രകാശനവും വിഗ്രഹപ്രതിഷ്ഠയും തുടർന്ന് ആചാര്യവരണം, നിറപറ സമർപ്പണം, ഗ്രന്ഥസമർപ്പണം ,അൻപറ സമർപ്പണവും, പ്രഭാഷണം എന്നിവ നടക്കും. യജ്ഞശാലയിൽ ഭാഗവത പാരായണം, വരാഹാവതാരം, നരസിംഹാവതാരം, ശ്രീകൃഷ്ണാവതാരം, ഗോവിന്ദാഭിഷേകം, കാർത്ത്യായനീപൂജ, വിദ്യാരാജഗോപാലമന്ത്രാർച്ചന, അഷ്ടദ്രവ്യ ഗണപതി ഹോമം, രുഗ്മിണി സ്വയംവര ഘോഷയാത്ര, രഗ്മിണി സ്വയംവരം, സ്പെഷ്യൽ തായമ്പക, കുചേലസദ്ഗതി, അവഭൃഥസ്നാന ഘോഷയാത്ര, പ്രസാദ ഊട്ട് ( മഹാ അന്നദാനം) തുടങ്ങിയവ നടക്കും. ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തോടനുബന്ധിച്ചു വിശിഷ്ടമായ ഒരുക്കങ്ങളാണ് കാട്ടി മേക്കിൽ ക്ഷേത്ര ഭരണസമിതി ഒരുക്കിയിരിക്കുന്നത്. നാളെ നടക്കുന്ന വിഗ്രഹ ഘോഷയാത്രയിൽ താലപ്പൊലിയെടുക്കാൻ ആഗ്രഹിക്കുന്നവർ വൈകിട്ട് 4.30 ന് കടുവിനാൽ കറുകയിൽ ദേവീ ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് എസ്.ജയകുമാറും സെക്രട്ടറി ആർ.സുജിത്തും അറിയിച്ചു.