 
ശാസ്താംകോട്ട: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ഡോ.പല്പു ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം കേന്ദ്ര മന്ത്രി ഭഗവത് ഖുബ നിർവഹിച്ചു. കമ്പനി ചെയർമാൻ ഡോ.പി. കമലാസനൻ അദ്ധ്യക്ഷനായി. കമ്പനി ഡയറക്ടർ ആർ.സുഗതൻ സ്വാഗതം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ആശംസയും കമ്പനി ഡയറക്ടർ റാം മനോജ് നന്ദിയും പറഞ്ഞു.