കരുനാഗപ്പള്ളി. ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുവാൻ ചേർന്ന കരുനാഗപ്പള്ളി നിയോജക മണ്ഡലം കൺവെൻഷൻ സി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ.അജയകുമാർ അദ്ധ്യക്ഷനായി. കെ.സി.രാജൻ, കെ.ജി.രവി , സി.ആർ. മഹേഷ് എം.എൽ.എ, പി.സി.വിഷ്ണുനാഥ് എം.എൽ.എ, തൊടിയൂർ രാമചന്ദ്രൻ , നീലികുളം സദാനന്ദൻ, ആർ.രാജശേഖരൻ , മുനമ്പത്ത് വഹാബ്, ചിറ്റുമൂല നാസർ , എൽ.കെ.ശ്രീദേവി, ബിന്ദു ജയൻ, തീപ്പുര കബീർ, മുനമ്പത്ത് ഷിഹാബ്, വിനോദ്, ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.