phot
എസ്.എൻ.ഡി.പി യോഗം വാളക്കോട് 785-ാം നമ്പർ ശാഖയിൽ നടന്ന പഠനോപകരണ, മെരിറ്റ് അവാർഡ് വിതരണ ചടങ്ങ് യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: എസ്.എൻ.ഡി.പി യോഗം വാളക്കോട് 785-ാം നമ്പർ ശാഖയിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയവർക്ക് പഠനോപകരണവും മെരിറ്റ് അവാർഡും നൽകി അനുമോദിച്ചു. പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.ഹരികുമാർ അദ്ധ്യക്ഷനായി. പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് മുഖ്യപ്രഭാഷണവും യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ ഗുരുദേവ പ്രഭാഷണവും നടത്തി. വനിത സംഘം യൂണിയൻ സെക്രട്ടറി ഓമന പുഷ്പാഗദൻ, ശാഖ സെക്രട്ടറിയും യൂത്ത് മൂവ് മെന്റ് യൂണിയൻ സെക്രട്ടറിയുമായ ജി.അനീഷ് കുമാർ, വനിതസംഘം ശാഖ പ്രസിഡന്റ് ഗീത ബാബുകുട്ടൻ തുടങ്ങിയവർ സംസാരിച്ചു.