 
പരവൂർ : കർഷകദിനാചരണം ഓണാഘോഷം എന്നിവയുടെ ഭാഗമായി പരവൂർ കോട്ടപ്പുറം എൽ.പി സ്കൂളിൽ നാടൻ കാർഷിക വിഭവങ്ങളുടെയും കാർഷിക ഉപകരണങ്ങളുടേയും പ്രദർശനം നടന്നു. വാർഡ് കൗൺസിലർ എസ്. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന ഉൽപ്പന്നങ്ങളും ഉപകരണങ്ങളുമാണ് പ്രദർശിപ്പിച്ചത്.
കാർഷികവൃത്തിയിൽ രക്ഷിതാക്കൾക്കൊപ്പം വിദ്യാർത്ഥികളേയും പങ്കാളികളാക്കുക, നാടൻ കാർഷിക വിഭവങ്ങളിൽ സ്വയം പര്യാപ്തി നേടുക, ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു മേളയുടെ ലക്ഷ്യം. പ്രഥമാദ്ധ്യാപിക മാഗി സിറിൾ, എസ്.എം.സി ചെയർമാൻ അരുൺ പനയ്ക്കൽ, അദ്ധ്യാപികമാരായ അമിതകുമാരി, സിന്ധു, ഷമീന, സിനി, രജിത,അർച്ചന, ധന്യ തുടങ്ങിയവർ നേതൃത്വം നല്കി.