ചാത്തന്നൂർ: സംരംഭക വർഷത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെയും ബാങ്കുകളുടെയും സഹകരണത്തോടെ വ്യവസായ വകുപ്പ് ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ 24 ന് ഉച്ചക്ക് 2 ന് വായ്പ,ലൈസൻസ്,സബ്സിഡി മേള നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു ഉദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ അദ്ധ്യക്ഷത വഹിക്കും. വ്യവസായ വികസന ഓഫീസർ എസ്. നജീം വിഷയാവതരണം നടത്തും. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, മെമ്പർമാർ, ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുമെന്ന്

സെക്രട്ടറി അറിയിച്ചു. ഫോൺ : 8129233236.