arif
ഓച്ചിറ പഞ്ചായത്ത്‌ പട്ടികജാതി സർവീസ് സഹകരണ സംഘം ആരംഭിച്ച കൺസ്യൂമർ സൂപ്പർ മാർക്കറ്റും കമ്പ്യൂട്ടർ പരിശീലന കേന്ദ്രവും എ. എം. ആരിഫ് എം. പി ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഓച്ചിറ പഞ്ചായത്ത്‌ പട്ടികജാതി സർവീസ് സഹകരണ സംഘം ആരംഭിച്ച കൺസ്യൂമർ സൂപ്പർ മാർക്കറ്റും
കമ്പ്യൂട്ടർ പരിശീലന കേന്ദ്രവും എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സിന്ധു മഹേഷ്‌
അദ്ധ്യക്ഷയായി. കൊല്ലം ജോയിന്റ് രജിസ്ട്രാർ എം.അബ്ദുൽ ഹലിം കമ്പ്യൂട്ടർ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു. മുൻ സംഘം പ്രസിഡന്റുമാരായ എൻ. വേലായുധൻ, കെ.മുരളി, കെ.ശശി, അഡ്വ.ഓച്ചിറ മുരളി,
ജി.ഗംഗാധരൻ എന്നിവരെ ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീപ്തി രവീന്ദ്രൻ ആദരിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.ശ്രീദേവി, വൈസ് പ്രസിഡന്റ്‌ എൻ.കൃഷ്ണകുമാർ, എസ്.ഗീതാകുമാരി, സുൽഫിയ ഷെറിൻ, ശ്രീലതാ പ്രകാശ്, അസി.രജിസ്ട്രാർ ടി.ആർ.ഹരികുമാർ, വിവിധ സഹകരണസംഘം പ്രസിഡന്റുമാരായ അമ്പാട്ട് അശോകൻ, എ.ഗോപിനാഥപിള്ള, ആർ.സോമൻ പിള്ള, പി.ബി.സത്യദേവൻ, ഏലമ്പടത്ത് രാധാകൃഷ്ണൻ, പി.ഡി.ശിവശങ്കര പിള്ള, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി.എസ്.വിനോദ്, ബാബു കൊപ്പാറ,
ടി.എസ്.സെബി, സുരേഷ് നാറാണത്ത്, ജി.ബിനു, ബി.ആഷിർ, എം.എസ്.ഷൗക്കത്ത്, റിട്ട.ജോയിന്റ് രജിസ്ട്രാർ കെ. രാധാകൃഷ്ണൻ നായർ, കെ.സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. സർക്കിൾ സഹകരണ യൂണിയൻ മെമ്പർ അഡ്വ.ഓച്ചിറ മുരളി സ്വാഗതവും സംഘം സെക്രട്ടറി രമാ ഭാർഗവൻ റിപ്പോർട്ടും കെ.മുരളി നന്ദിയും പറഞ്ഞു.