 
കൊല്ലം : കാവ്യകൗമുദി കൊല്ലം പബ്ളിക് ലൈബ്രറി സാവിത്രി ഹാളിൽ സംഘടിപ്പിച്ച സാഹിത്യസമ്മേളനം കവി ബോബൻ നല്ലില ഉദ്ഘാടനം ചെയ്തു. ഡോ.ആർ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മഹാകവി കുമാരനാശാന്റെ
ഖണ്ഡകാവ്യമായ നളിനി സംസ്ഥാന ജന.സെക്രട്ടറി കവിതാരൂപത്തിൽ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ കുരീപ്പുഴ രാജേന്ദ്രൻ, ജി.കെ.പനക്കുളങ്ങര,മയ്യനാട് അജയകുമാർ, വി.കൃഷ്ണൻകുട്ടി മുട്ടറ എന്നിവർ പങ്കെടുത്തു.
സി.എസ്.ഗീത, ഉമാനന്ദ് മണിയാർ, പുഷ്പരാജൻ, രമാകാന്തൻ പകൽക്കുറി, ജഗൻ മോഹൻ, ജയനി മോഹൻ, ബി.വിജയൻ, രാധാമണി, എം.എസ്.അജേഷ് തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.