 
ഓച്ചിറ: ഉദ്യോഗസ്ഥ അലംഭാവം വെടിഞ്ഞ് ഓച്ചിറ പഞ്ചായത്തിലെ തകർന്നുകിടക്കുന്ന മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കുവാനും വയനകം അഞ്ചാം വാർഡിലെ തെരുവു വിളക്കുകൾ കത്തിക്കാനും വയനകം പാവു മുക്കിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനും അധികൃതർ നടപടിയെടുക്കണമെന്ന് ആർ.എസ്.പി ഓച്ചിറ ലോക്കൽ സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം മണ്ഡലം സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ പതാക ഉയർത്തി. മണ്ഡലം കമ്മിറ്റി അംഗം ഗണേഷ് കുമാർ അദ്ധ്യക്ഷനായി. അഞ്ജലി കൃഷ്ണൻ രക്തസാക്ഷി പ്രമേയവും അനന്തു. ജി. കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകരെ മുൻ ജില്ലാ ജഡ്ജി അഡ്വ. സോമൻ ആദരിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എം. എസ് ഷൗക്കത്ത്, ആർ. വൈ. എഫ് കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ശിവപ്രസാദ്, ഐക്യ മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം അനുരാധ സരസൻ, യു.ടി.യു.സി ഓച്ചിറ ലോക്കൽ സെക്രട്ടറി വി.കെ.സുരേന്ദ്രൻ, അനിൽ മീനത്തേരിൽ, രാധാകൃഷ്ണൻ, വി.സിന്ധു തുടങ്ങിയവർ സംസാരിച്ചു. ഷിഹാബ് സെക്രട്ടറിയായി 14 അംഗ ലോക്കൽ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റി അംഗം സുരേഷ് നന്ദി പറഞ്ഞു.