ഓടനാവട്ടം: സി.പി.ഐ വെളിയം കോളനി വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെളിയം കോളനി വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വി. അനിൽകുമാർ അദ്ധ്യക്ഷനായി. സി.പി.ഐ
വെളിയം ലോക്കൽ കമ്മിറ്റി സെക്രട്ടറി പവനൻ, ലോക്കൽ കമ്മിറ്റി അംഗം സജയൻ, ജെ. കെ.
സുഭാഷ്, മുൻ വാർഡ് മെമ്പർ കവിത എന്നിവർ സംസാരിച്ചു.