 
കുണ്ടറ: പുനുക്കന്നൂർ ദേശസേവിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. മണികണ്ഠൻ പിള്ള, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം എൽ.പദ്മകുമാർ, ബി.പ്രണാം, കെ.മദനൻ, സി.ശശികുമാർ എന്നിവർ സംസാരിച്ചു.