കൊല്ലം: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ കോപ്പറേഷന്റെ മുമ്പിൽ സർക്കാർ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ് .ബൈജു ഉദ്ഘാടനം ചെയ്തു. ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റികൾക്ക് 10ശതമാനം മുൻഗണന കൊടുക്കാനുള്ള തീരുമാനം നിർത്തലാക്കുക, ചെറുകിട ഇടത്തരം കരാറുകാരെ സംരക്ഷിക്കുക, അഞ്ച് ലക്ഷം രൂപ വരെയുള്ള വർക്കുകളെ ഇ- ടെണ്ടറിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂല നിലപാട് ഉണ്ടാകാത്തതിനാലാണ് ജില്ലയിലെ അഞ്ച് സ്ഥലങ്ങളിൽ പ്രതിഷേധിച്ചത്.
പ്രേംലാൽ, വേണു, അജയകുമാർ എന്നിവർ സംസാരിച്ചു.