 
കൊട്ടാരക്കര: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനെതിരെ കരാറുകാർ സർക്കാർ ഉത്തരവ് കത്തിച്ചാണ് പ്രതിഷേധിച്ചത്.സംസ്ഥാന സെക്രട്ടറി സുനിൽ ദത്ത് ധർണ ഉദ്ഘാടനം ചെയ്തു.താലൂക്കു പ്രസിഡന്റ് കാഞ്ചനം സുരേഷ്, ഓയൂർ സലിം, രാജേന്ദ്രപ്രസാദ്, റഹിം, ചിതറ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.