photo-
പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് കേരള സംസ്ഥാന ഭിന്നശേഷി കമ്മിഷണറും മുൻ ജില്ലാ ജഡ്ജിയുമായ എസ്.എച്ച്.പഞ്ചാപ കേശൻ ഉദ്ഘാടനം ചെയ്യുന്നു.

പോരുവഴി: ചക്കുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ പ്ലസ് ടു, എസ്.എസ്.എൽ.സി , എൽ. എസ്.എസ് , യു.എസ്.എസ് , എൻ.എം.എം.എസ് , തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും സംസ്ഥാന തല മത്സരങ്ങളിൽ വിജയിച്ച കുട്ടികളെയും അനുമോദിച്ചു. കേരള സംസ്ഥാന ഭിന്നശേഷി കമ്മിഷണറും മുൻ ജില്ലാ ജഡ്ജിയുമായ എസ്.എച്ച്.പഞ്ചാപകേശൻ യോഗം ഉദ്ഘാടനം ചെയ്തു. പി.എസ്.സി ബോർഡ് അംഗം എസ്.എ.സെയ്ഫ് കുട്ടികളെ അനുമോദിച്ചു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ ജി.അച്ഛൻകുഞ്ഞ് സ്വാഗതം പറഞ്ഞു.സ്കൂൾ എച്ച്.എം.ഓ ബിന്ദു , വാർഡ് മെമ്പർ ബിനു ഐ.നായർ, പി.ടി.എ എക്സിക്യുട്ടീവ് മെമ്പർമാരായ ജെ.ജോൺസൺ,ടി.എസ്.സമീർ, പ്രിയൻകുമാർ , മദർ പി.ടി.എ എക്സിക്യുട്ടീവ് മെമ്പർമാരായ ദീപിക രഘുനാഥ്, സന്ധ്യ , സബീന ബൈജു ,ഹയർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി അശ്വതി എന്നിവർ സംസാരിച്ചു.സ്കൂൾ സ്റ്റാഫ് സെക്രട്ടറി ലേഖ ശങ്കർ നന്ദി പറഞ്ഞു.