 
എഴുകോൺ : കവി വിശ്വൻ കുടിക്കോടിന്റെ 'നമ്മളിതെങ്ങട് നോക്കുന്നു' എന്ന കുട്ടികളുടെ കവിതാ സമാഹാരത്തിന്റെ കവർ പേജ് പ്രകാശനം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. നെടുമ്പന ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാലും നെടുമ്പന യു.പി.സ്കൂൾ കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി.
അഡ്വ. ഷൺമുഖദാസ് അദ്ധ്യക്ഷനായി. കെ.ബി.മുരളീകൃഷ്ണൻ, അബൂബക്കർ കുഞ്ഞ്, എഴുകോൺ സന്തോഷ്, നൗഷാദ് പത്തനാപുരം, വാക്കനാട് സുരേഷ്, സുരേഷ് സിദ്ധാർത്ഥ, സുരേഷ് ദേവ് മുഖത്തല, എം.ബി.ശ്രീകുമാർ, കെ.സിനിലാൽ, ഷജില സുബൈദ തുടങ്ങിയവർ പ്രസംഗിച്ചു.
ഗിരീഷ് മുഖത്തല,കോട്ടവട്ടം തങ്കപ്പൻ, ഉണ്ണി പുത്തൂർ, കരീപ്ര അജയൻ, സുധീർ ദേവ് മൈലക്കാട്, സായി ലാൽ , സംഗീത, വേണു പ്ലാങ്കാലിൽ, പോൾ രാജ് പൂയപ്പള്ളി എന്നിവർ കവിതകൾ അവതരിപ്പിച്ചു.
ഡോ.മുഹമ്മദ് കബീർ, സന്തോഷ് പ്രീയൻ, സി.വി. പ്രസന്നകുമാർ, അനിൽകുമാർ സുകുമാരൻ, പ്രസന്ന രാമചന്ദ്രൻ എന്നിവരെ ആദരിച്ചു.