
തഴവ: ജോലിക്കിടയിൽ നിർമ്മാണ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. തഴവ പാവുമ്പ ചിറക്കുന്നേൽ പരേതനായ രാജന്റെ മകൻ രാജേഷാണ് (32) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെ പാവുമ്പ ഹൈസ്കൂൾ ജംഗ്ഷന് സമീപം വീടിന്റെ ടൈൽ നിരത്തൽ ജോലി ചെയ്യുന്നതിനിടയിലാണ് അപകടം. ജോലി ചെയ്യുന്നതിന് ആവശ്യമായ വെളിച്ചം ലഭിക്കുന്നതിന് ട്യൂബ് ലൈറ്റ് പിടിപ്പിക്കുന്നതിനിടയിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു. അമ്മ: മണിയമ്മ. സഹോദരൻ: രാജീവ്.