
കൊല്ലം: കുണ്ടറ പേരയം പെരിഞ്ഞാറവിള തെക്കതിൽ പരേതനായ പി.എൽ. യേശുദാസിന്റെ ഭാര്യ അൽഫോൻസ്യ യേശുദാസ് (ലില്ലി, 73) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: വൈ. ഓസ്ബോൺ (സെനറ്റ് അംഗം, കേരള സർവകലാശാല, സീനിയർ ക്ലാർക്ക് ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം), വൈ. ഓസ്ബിൻ, പ്രിൻസി യേശുദാസ് (നഴ്സ്, സൗദി അറേബ്യ). മരുമക്കൾ: ശാന്തി.കെ.രാജു (ക്ലാർക്ക്, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്), ഷാജി വർഗീസ് (സൗദി അറേബ്യ).