 
തൊടിയൂർ: ആർ.എസ്.പി കല്ലേലിഭാഗം ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.സി.പി.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഇ.കെ. വിശ്വാനന്ദൻ അദ്ധ്യക്ഷനായി. കെ.രവി ദാസ് സ്വാഗതം പറഞ്ഞു. സിജു രക്തസാക്ഷി പ്രമേയവും ബിനോയ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കരനാഗപ്പള്ളി മണ്ഡലം സെക്രട്ടറി പി.രാജു മുതിർന്ന പാർട്ടി അംഗങ്ങളെ ആദരിച്ചു. എം.എസ്.ഷൗക്കത്ത്, സി.ഉണ്ണിക്കൃഷ്ണൻ, എ.സോളമൻ,
സി.എം.ഷെരീഫ്, പി.അനിൽകുമാർ, അഡ്വ.എസ്.സോമൻ,മിനിമോൾ, കലേശൻ എന്നിവർ സംസാരിച്ചു. മിനി, സന്തോഷ്, ബിനോയി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ബിജു നന്ദി പറഞ്ഞു.
കെ.അനിൽകുമാറിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.