
ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് കരിങ്ങാട്ടിൽ ആർ. സുപ്രഭൻ (ബാബു, 72) നിര്യാതനായി. ബറോഡയിൽ ആൽസറ്റോം പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡ് സീനിയർ മാനേജർ (എൻജിനിയർ) ആയിരുന്നു. ഇലഞ്ഞിമേൽ ശ്രീനാരായണമഠം കുടുംബാംഗമാണ്. ഭാര്യ: കെ. ചന്ദ്രിക. മക്കൾ: സൂരജ് സുപ്രഭൻ (എൻജിനിയർ, ചെന്നൈ), ഡോ. സൂര്യ സുപ്രഭൻ. മരുമകൾ: മനീഷ സൂരജ് (എൻജിനിയർ, ചെന്നൈ). സഞ്ചയനം നാളെ രാവിലെ 9ന്.