 
കൊട്ടിയം : എസ്.എൻ.ഡി.പി യോഗം മൈലാപ്പൂര് 3045 - ാം നമ്പർ ശാഖയിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ
ആദരിക്കുകയും മൈക്രോ ക്രെഡിറ്റ് ഗ്രൂപ്പുകളുടെ രൂപീകരണവും നടന്നു. ശാഖാവൈസ് പ്രസിഡന്റ് എസ്.മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കൊല്ലം യൂണിയൻ മേഖല കൺവീനർ എം. സജീവ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.ശശാങ്കൻ, യൂണിയൻ പ്രതിനിധി സി.സാജൻ, കമ്മിറ്റി അംഗം ആർ.രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.