
കൊട്ടാരക്കര: പ്രശസ്ത ഭാഗവതജ്ഞാനാചാര്യ സ്വാമിനി ശാരദാനന്ദ സരസ്വതി സമാധിയായി. കൊട്ടാരക്കര മൈലം താമരക്കുടി ജ്ഞാന കുടീരത്തിൽ വച്ചായിരുന്നു ദേഹവിയോഗം. ഋഷികേശ് ശിവാനന്ദ സരസ്വതിയുടെ ശിഷ്യനായ ജ്ഞാനാനന്ദ സരസ്വതിയിൽ നിന്നാണ് സന്യാസം സ്വീകരിച്ചത്. സപ്താഹയജ്ഞം, ഭജന, പ്രഭാഷണം, സത്‌സംഗം തുടങ്ങിയവയിലൂടെ നിരവധി പേർക്ക് ആദ്ധ്യാത്മികവും ധാർമ്മികവുമായ അറിവുകൾ പകർന്നിട്ടുണ്ട്.