photo
ഓൾക്കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പുനലൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ബ്ലോക്ക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ താലൂക്ക് സെക്രട്ടറി അനീഷ് അഗസ്ത്യക്കോട് ഉദ്ഘാടനം ചെയ്യുന്നു. പ്രസിഡന്റ് വി.എൽ. അനിൽ കുമാർ സമീപം.

അഞ്ചൽ: അഞ്ചൽ ബ്ലോക്ക് ഓഫീസിന് മുന്നിൽ ഓൾ കേരളാ ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ പുനലൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണയും പ്രതിഷേധ യോഗവും നടന്നു. താലൂക്ക് സെക്രട്ടറി അനീഷ് അഗസ്ത്യക്കോട് ധർണ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.എൽ. അനിൽകുമാർ അദ്ധ്യക്ഷനായി. മറ്റ് ഭാരവാഹികളായ എം.സി. റഹീം, അരുൺ സഹദേവൻ, അഭിഷിക്ത് വിജയ്, സൂധീൻപിള്ള, തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. കാരാറുകാരുടെ ടെൻഡർ നടപടികളിൽ ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് മുൻഗണന നൽകാനുളള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ധർണ നടത്തിയത്.