press
സദ്ഭാവനാദിനത്തിൽ പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു

പരവൂർ: രാജീവ് ഗാന്ധിയുടെ 78-ാം ജന്മവാർഷികം സദ്ഭാവനാദിനമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടന്നു. നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പരവൂർ മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത്, സുരേഷ് ഉണ്ണിത്താൻ, ആന്റണി, അഡ്വ.അജിത്ത്, ദീപക്, ഗിരീഷ്, ബിനു, അജയൻ കിഴക്കടം തുടങ്ങിയവർ സംസാരിച്ചു.