പുനലൂർ: റെയിൽവേ ജനമൈത്രി പൊലീസിന്റെയും ആർ.പി.എഫിന്റെയും നേതൃത്വത്തിൽ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം സ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി. കൊല്ലം - പുനലൂർ റെയിൽവേ ട്രാക്ക് കേന്ദ്രീകരിച്ച് നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും അശ്രദ്ധമൂലമുള്ള അപകടങ്ങൾ തടയുന്നതിനാണ് ക്ളാസ് നടത്തിയത്. റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ്.സലിം നേതൃത്വം നൽകി. ആർ.പി.എഫ് എസ്.ഐ ടി.സമ്പത്ത് കുമാർ, സ്കൂൾ പ്രിൻസിപ്പൽ അനിൽ കുമാർ, ഹെഡ് മാസ്റ്റർ രാജേഷ് കുമാർ, രാജൻ മലനട, കെ.വിനോദ്, ജനമൈത്രി ബീറ്റ് ഓഫീസർ അനസ് മുഹമ്മദ്‌, അഭിലാഷ്, അരുൺ കുമാർ, ദീപു എന്നിവർ പങ്കെടുത്തു.