കൊല്ലം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. കൊല്ലം പോരുവഴി ഇടക്കാട് ഒറ്റപ്ലാവിള തെക്കേതിൽ വീട്ടിൽ വി.അഖിലാണ് (23) ഏനാത്ത് പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആറ് മാസം മുമ്പാണ് ഇവർ പരിചയപ്പെട്ടത്. തുടർന്ന് ഇൻസ്റ്റഗ്രാമിലും ഫോൺ മുഖേനയും പെൺകുട്ടിയുമായി നിരന്തരം ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം, നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് അതിക്രമങ്ങൾക്ക് ഇരയാക്കിയത്. മാതാവിന്റെ മൊഴിപ്രകാരമാണ് പോക്സോ വകുപ്പ് ചുമത്തി പൊലീസ് ഇൻസ്‌പെക്ടർ പി.എസ്. സുജിത്തിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.