കൊട്ടിയം: കൊട്ടിയം ശ്രീനാരായണ പോളി ടെക്‌നിക് കോളേജും കേരള സ്റ്റാർട്ടപ് മിഷന്റെ അധീനതയിലുള്ള ഐ.ഇ.ഡി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന അക്കാദമിക് പ്രോജക്ട് എക്സ്പോയും ടെക്നിക്കൽ സെമിനാറും ഇന്ന് നടക്കും. വിദ്യാർത്ഥികളുടെ പ്രോജക്ടുകൾ ഉൾപ്പെടുന്നതാണ് എക്സ്പോ. രാവിലെ 9.30ന് ഗുരുദക്ഷിണ ഓഡിറ്റോറിയത്തിൽ നടക്കുന്ന എക്സ്പോ ടി.കെ.എം എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി.എ.ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യും. പോളി.കോളേജ് പ്രിൻസിപ്പൽ വി.സന്ദീപ് അദ്ധ്യക്ഷത വഹിക്കും. വി.എസ്.എസ്.സി ടെക്നിക്കൽ ഓഫീസർ മിഹുൻ ഭായ്, അബുദാബി എയിംസ് കൺസ്ട്രക്ഷൻ മാനേജർ രാഘവൻ വിജയൻ, എൽ.എസ്.ജി.ഡി അസി.എക്സി.എൻജിനീയർ എസ്.സഫീർ, എൻഫോഴ്സ്മെന്റ് എ.എം.വി ഇൻസ്പക്ടർ വി.ബിജോയ് എന്നിവർ പങ്കെടുക്കും. വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളായ എസ്.എസ്.സീമ, വി.എം.വിനോദ് കുമാർ, എൻ.ഷൈനി, രക്നാസ് ശങ്കർ, വർക്ക്ഷോപ് സൂപ്രണ്ട് എസ്.രാഹുൽ, ഡി.തുളസീധരൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്.ആദർശ്, എസ്.സുനിൽകുമാർ എന്നിവർ സംസാരിക്കും. ഏറ്റവും മികച്ച പ്രോജക്ടുകൾക്ക് സമ്മാനം നൽകും. രാവിലെ പൊതുജനങ്ങൾക്കും പ്രദർശനം കാണാൻ അവസരം ഉണ്ടായിരിക്കുമെന്ന് പ്രിൻസിപ്പൽ വി.സന്ദീപ് അറിയിച്ചു.