 
ഓയൂർ: 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ"പദ്ധതിയുടെ ഭാഗമായി വെളിനല്ലൂർ ഗ്രാമപഞ്ചായത്തും  വ്യവസായ വകുപ്പും ചേർന്ന് ലോൺ, ലൈസൻസ്, സബ്സിഡി മേള ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു.
മേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റീന അദ്ധ്യക്ഷയായി. ചടങ്ങിൽ മികച്ച ചെറുകിട സംരംഭകനുള്ള പുരസ്കാരം നേടിയ കൈറ്റ് വിക്ടർസ് ഉടമ ഷൈജു വട്ടപ്പാറയെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി.ജയശ്രീ, ജ്യോതി ദാസ്, കെ.വിശാഖ്, ഡി.രമേശ്, മെഹറുന്നിസ, കെ.ലിജി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജിവ്,വിവിധ ബാങ്കുകളെ പ്രതിനിധികരിച്ച് മാനേജർമാർ എന്നിവർ സംസാരിച്ചു. വ്യവസായ വികസന ഓഫീസർ സുബിൻ സ്വാഗതവും വ്യവസായ വകുപ്പ് ഇന്റേൺ ഇർഫാന നന്ദിയും പറഞ്ഞു.