bindu-krishna-kulathupuzh
ഐ.എൻ.ടി.യു.സി കുളത്തുപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ ധർണ എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കുളത്തൂപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി കുളത്തുപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി. എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സാബു എബ്രഹാം അദ്ധ്യക്ഷനായി. സുനിൽ കുമാർ സ്വാഗതം പറഞ്ഞു. ഏരൂർ സുഭാഷ്, കുളത്തുപ്പുഴ സലിം,കെ.കെ. കുര്യൻ, എ.എസ്.നിസാം എന്നിവർ സംസാരിച്ചു.