കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ സെൻട്രൽ സ്കൂളിന്റെ 23-ാം ആന്വൽ സ്പോർട്സ് മീറ്റും കൾച്ചറൽ ഫെസ്റ്റിവലും കരുനാഗപ്പള്ളി എ.സി.പി വി.എസ്.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ ആക്ടിംഗ് പ്രസിഡന്റ് എ.മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായി. മാനേജർ എ.സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഡോ.കെ.രാജൻ, പി.ടി.എ അംഗം ഷിഹാൻ ബഷി, സ്കൂൾ ലീഡർ ഫർഹാന ഫാത്തിമ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ.സിന്ധു സത്യദാസ് സ്വാഗതവും സ്കൂൾ ടോപ്പർ സിനാൻ സലിം നന്ദിയും പറഞ്ഞു.