എഴുകോൺ : 'സഹകരണ മേഖലയെ സംരക്ഷിക്കും' എന്ന മുദ്രാവാക്യം ഉയർത്തി കെ.സി.ഇ. യു. (സി.ഐ.ടി.യു.) നെടുവത്തൂർ ഏരിയാ കമ്മിറ്റി എഴുകോണിൽ സഹകരണ സംരക്ഷണ സംഗമം നടത്തി.
എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റും മുൻ എം.പിയുമായ പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. .എ.സജീവ് അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി ജെ.രാമാനുജൻ, കെ.സി.ഇ. യു ജില്ലാ സെക്രട്ടറി എം.എസ്.ശ്രീകുമാർ, ആർ.പ്രേമചന്ദ്രൻ, എം.പി. മനേക്ഷ, കെ. ഓമനക്കുട്ടൻ, എഴുകോൺ സന്തോഷ്, ആർ.സുഗതൻ, എം.പി. മഞ്ചുലാൽ, സുനിൽകുമാർ, കമൽ വി. ദേവ് തുടങ്ങിയവർ പ്രസംഗിച്ചു.