കൊല്ലം: ജില്ലാതല ഉദ്ഘാടനം കുന്നത്തൂർ മണ്ഡലത്തിൽ വൈകിട്ട് 5ന് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ നിർവഹിക്കും.
ബൂത്ത് പ്രസിഡന്റ്, ബൂത്ത് ഇൻചാർജ് തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. ലോക് സഭാ തിരഞ്ഞെടുപ്പിൽ ബൂത്ത് തലത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് വേണ്ടിയാണ് നിശാ ശില്പശാലകൾ സംഘടിപ്പിക്കുന്നത്. ബൂത്തിൽ നടക്കേണ്ട സംഘടനാപരമായ കാര്യങ്ങളും രാഷ്ട്രീയപരമായ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിഷയങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബി.ജെ.പി സംസ്ഥാന തല നേതാക്കളാണ് വിഷയങ്ങൾ അവതരിപ്പിക്കുക. 31ന് ശില്പശാലകൾ പൂർത്തിയാകും.