തഴവ: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായി കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ ലോൺ, ലൈസൻസ്,സബ്സിഡി മേള ഇന്ന് നടക്കും. രാവിലെ 10.30 ന് പഞ്ചായത്ത് സെമിനാർ ഹാളിൽ പ്രസിഡന്റ് മിനിമോൾ നിസാം ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.നാസർ അദ്ധ്യക്ഷനാകും. പരിപാടിയിൽ വിവിധ ബാങ്ക് പ്രതിനിധികൾ പങ്കെടുക്കും. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും വ്യവസായ വകുപ്പിന്റെ പഞ്ചായത്ത് തല പ്രധിനിധിയുമായി ബന്ധപ്പെടണം. ഫോൺ: 9746274864.