
കൊല്ലം: യൂത്ത് കോൺഗ്രസിന്റെ ആശയങ്ങളും ക്യാമ്പയിനുകളും കൂടുതൽ പേരിലേക്ക് എത്തിക്കാൻ പ്രാദേശിക പ്രാസംഗികരെ കണ്ടെത്തുന്നത്തിന്റെ ഭാഗമായി ദേശീയ കമ്മിറ്റി നടപ്പാക്കുന്ന യംഗ് ഇന്ത്യ കെ ബോൽ ക്യാമ്പയിൻ ദേശീയ ജനറൽ സെക്രട്ടറി പുഷ്പലത ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്തു.
ദേശീയ കോ- ഓർഡിനേറ്റർ മുഹീനുദീൻ ക്യാമ്പയിന്റെ ലക്ഷ്യം അവതരിപ്പിച്ചു. ജില്ലയിൽ നിന്ന് നിരവധി പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷാ സലിം അദ്ധ്യക്ഷനായി. റിയാസ് ചിതറ, ഷമീർ ചത്തിനാംകുളം, സുബലാൽ, ഫേബ സുദർശൻ, ഷഹീർ പള്ളിത്തോട്ടം, ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.