photo-
കെ.പി.എം.എസ് കിടങ്ങയം വടക്ക് ശാഖയിലെ കുടുംബ സംഗമം പഞ്ചമി സംസ്ഥാന കമ്മിറ്റി അംഗം മാജി പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കെ.പി.എം.എസ് ശൂരനാട് തെക്ക് 1172-ാം നമ്പർ കിടങ്ങയം വടക്ക് ശാഖയിൽ കുടുംബസംഗമം നടത്തി. പഞ്ചമി സംസ്ഥാന കമ്മിറ്റിയംഗം മാജി പ്രമോദ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുജിത അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി.രാജി പ്രതിഭകളെ ആദരിച്ചു. പഞ്ചായത്തംഗം മായ വേണുഗോപാൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് ലിഷോർ ആനന്ദ്, ബിനു മാവിനാത്തറ, ഗീതഉത്തമൻ, ശരത് ചന്ദ്രബാബു,ശാഖ സെക്രട്ടറി ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.